Thursday, November 1, 2018

Super Hit New Malayalam Christian Worship Song | Persis John | Ella Nall...

എല്ലാ നല്ല നന്മകളും നിൻേറതത്രേ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ 
കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും (എല്ലാ നല്ല...)

ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും 
ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ
അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ
നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ
നിൻ സ്വരമൊന്നു കേൾപ്പാൻ
നിൻ മാർവ്വിൽ ചാരിടാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ (എല്ലാ നല്ല ...)

ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം
ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം
ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ 
പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ
നിൻ ദാസനാ/ ദാസി യായ് ഞാൻ മാറിടുവാൻ
നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ
നിൻ സാക്ഷി ചൊല്ലീടാൻ
നിൻ ശുദ്ധി പ്രാപിപ്പാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ (എല്ലാ നല്ല ...)

No comments:

Only Peace Can Win: Why the Israel–Hamas War Must End Now

  War is never good. It destroys property and infrastructure built with great effort and at enormous expense. It takes lives. It displaces p...